Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ധാര്‍മിക വിപ്ലവം പറയൂ, ഇതാണ് എന്റെ മാര്‍ഗം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ സമാപനം കുറിച്ച് ശനിയാഴ്ച കുമ്പളയില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലും ജില്ലാ റാലിയും നടക്കും. ജില്ലയിലെ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടാണ് നാളെ ജില്ലാ റാലി നടക്കുന്നത്. ജില്ലയിലെ 400 യൂനിറ്റ്, 50 സെക്ടര്‍, ഒമ്പത് ഡിവിഷന്‍ കൗണ്‍സിലുകള്‍ ഇതിനകം പൂര്‍ത്തിയായി. 

ശനിയാഴ്ച രാവിലെ 9.30ന് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് ഹാളില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുര്‍റശീദ് നരിക്കോട് ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ വിഷയാവതരണം നടത്തും. പൊതു റിപ്പോര്‍ട്ട് കാബിനറ്റ് സെക്രട്ടറിയും സാമ്പത്തിക ഫിനാന്‍സ് സെക്രട്ടറിയും അവതരിപ്പിക്കും. മറ്റു സമിതി റിപ്പോര്‍ട്ടുകള്‍ വകുപ്പുസെക്രട്ടറിമാര്‍ അവതരിപ്പിക്കും. ശേഷം രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്യും. 
മൂന്നു മണിക്ക് ശാന്തിപ്പള്ളയില്‍ നിന്ന് വിദ്യാര്‍ഥി റാലി ആരംഭിക്കും. കുമ്പള ടൗണില്‍ സമാപിക്കും. 

Leave A Reply