Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: കേരള സ്‌റ്റേറ്റ് സുന്നി  സ്റ്റുഡന്റ് ഫെഡറേഷന്‍(എസ് എസ് എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി മുഹിമ്മാത്ത് സെക്രട്ടറിയും ശാന്തിപ്പള്ളം ആലമ്പാടി ഉസ്താദ് മെമ്മോറിയല്‍ ദര്‍സ്സിന്റെ സദര്‍ മുദരിസുമായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫിയെ തെരഞ്ഞെടുത്തു. ശാന്തിപ്പള്ളയില്‍ നടന്ന ജില്ലാ സ്റ്റുഡന്‍സ് കൗണ്‍സിലിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. 


കുണ്ടങ്ങറടുക്ക യുണിറ്റില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയ അദ്ധേഹം കുമ്പള പഞ്ചായത്ത് പ്രസിഡന്റാവുകയും ശേഷം കാസര്‍കോട് ഡിവിഷന്‍ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ ജില്ലാ ഉപാധ്യക്ഷനായിരുന്നു തങ്ങള്‍. മറ്റു വിവിധ മേഖലകളിലും തങ്ങളുടെ പ്രവര്‍ത്തന മുദ്ര
പതിഞ്ഞിട്ടുണ്ട്. 

മുഹിമ്മാത്ത് അഗതി മന്ദിരത്തില്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്ന തങ്ങള്‍ എസ് എസ് എല്‍ സി വരെ അഗതി മന്ദിരത്തിലും പിന്നീട് ഡിഗ്രീ വരെ ദഅവ കോളേജിലും പഠനം കഴിഞ്ഞ്‌ ഹിമമി ബിരുദം നേടിയതിന് ശേഷം ഇഹ്യാസ്സുന്നയിലും മര്‍ക്കസിലും ഉപരിപഠനം നടത്തി. മര്‍ക്കസ് പഠനകാലത്ത് ഇഹ്യാസ്സുന്നയുടെ പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്. മുഹിമ്മാത്ത് ദഅവ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇംദാദിന്റെ പ്രസിഡന്റായിയും പ്രവര്‍ത്തിച്ചിരുന്നു അദ്ധേഹം.

പ്രസിഡന്റായി മുഹിമ്മാത്തിലെത്തിയ സയ്യിദ് മുനീറുല്‍ അഹ്ദലിനെ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ ആദരിച്ചു.

ശാന്തിപ്പള്ളയില്‍ നടന്ന സ്റ്റുഡന്‍സ് കൗണ്‍സില്‍ 
അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ നരിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് മാസ്റ്റര്‍ അരിയല്ലൂര്‍ വിഷയാവതരണം നടത്തി. 


മറ്റു ഭാരവാഹികളായി  ശകീര്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപ്പലം ഫൈനാന്‍സ് സെക്രട്ടറി. അബ്ദുല്‍ റഹ്മാന്‍ ഏരോല്‍, ഫാറൂഖ് പൊസോട്ട്, ഷംസീര്‍ സൈനി, നംഷാദ് ബേക്കൂര്‍, ഹസൈനാര്‍, മിസ്ബാഹി പരപ്പ, കരീം ജൗഹരി, ഷാഫി തൃക്കരിപ്പൂര്‍, റഷീദ് സഅദി എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കുമ്പളയില്‍ നടന്ന ജില്ലാ റാലിയോടെ പരിപാടി സമാപിച്ചു. 

Leave A Reply