Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: ധാര്‍മ്മിക വിപ്ലവം പറയൂ ഇതാണെന്റെ മാര്‍ഗം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിച്ച് വന്ന അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് നടന്ന സ്റ്റുഡന്റ് കൗണ്‍സിലുകളുടെ ഭാഗമായി ജില്ലാ വാര്‍ഷിക കൗണ്‍സിലിന് പ്രൗഢമായ സമാപനം.
400 യൂണിറ്റ് 51 സെക്ടര്‍ 9 ഡിവിഷന്‍ പുനസംഘടനയക്ക് ശേഷം കുമ്പള ശാന്തി പള്ളയില്‍ നടന്ന ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അബ്ദുറശീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു. എം.അബദുല്‍ മജീദ് അരിയല്ലൂര്‍ വിഷയാവതരണം നടത്തി. അബ്ദുസമദ് യൂണിവേഴ്‌സിറ്റി നടപടികള്‍ നിയന്ത്രിച്ചു. ജനറല്‍, സാമ്പത്തികം, ട്രൈനിംഗ്, ദഅവ, ഹൈസല്‍, വിസ്ഡം, കാമ്പസ്, മഴവില്‍, കലാലയം റിപോര്‍ട്ടുകള്‍ കെ.എം.കളത്തൂര്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഷിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, ഫാറൂഖ് പൊസോട്, അബ്ദുല്‍ റഹിമാന്‍ സയാഫി പൂത്തപ്പലം അവതരിപ്പിച്ചു.

പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡന്റ്: സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി: ഷക്കീര്‍ എം ടി പി തൃക്കരിപ്പൂര്‍, ഫൈനാന്‍സ് സെക്രട്ടറി: അബ്ദുല്‍റഹ്മാന്‍ സഖാഫി പൂത്തപ്പലം, സെക്രട്ടറി: ഷംസീര്‍ സൈനി, ഹസ്സൈനാര്‍ മിസ്ബാഹി, റഷീദ് സഅദി തൃക്കരിപ്പൂര്‍, ഫാറൂഖ് പൊസോട്ട്, നംഷാദ് ബേക്കൂര്‍, ഷാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്മാന്‍ ഏരോല്‍, കരീം ജൗഹരി ഗാളിമുഖം, സെക്രട്ടറിയേറ്റ് അംഗം: സുബൈര്‍ ബാഡൂര്‍, മുത്തലിബ് ഉദുമ.

സ്വാദിഖ് ആവളം സ്വാഗതവും ശകീര്‍ എം.ടി.പി നന്ദിയും പറഞ്ഞു. കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥി റാലിയോടെ പരിപാടി സമാപിച്ചു

Leave A Reply