Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
ബായാര്‍: പുതുവര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് പ്രധാനപെട്ട വിശേഷ ദിവസങ്ങളും അവ നല്‍ക്കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തി മഴവില്‍ സംഘം 'മൈ കലണ്ടര്‍' പരിപാടികള്‍ക്ക് തുടക്കമായി. 

വിദ്യാഭാസദിനം, സാക്ഷരതാ ദിനം, ജല സംരക്ഷണ ദിനം, പുസ്തക ദിനം, ദേശീയ ശാസ്ത്രദിനം, പുകയില വിരുദ്ധ ദിനം, പരിസ്ഥതി ദിനം അടക്കമുള്ള വിശേഷ ദിനങ്ങളും അവ നല്‍കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തി കുട്ടികളില്‍ പുതിയ അനുഭവവും പഠന രംഗത്ത് പ്രചോദനം നല്‍കി മഴവില്‍ സംഘം മൈകലണ്ടര്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.

എസ് എസ് എഫ് യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉപ്പള ഡിവിഷന്‍ തല ഉല്‍ഘാടനം ആവള ഖിള്രിയ്യ മദ്രസയില്‍ വെച്ച് നടന്നു. ഡിവിഷന്‍ പ്രസിഡന്റ ഇബ്രാഹിം ഖലീല്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പൈവളികെ റേഞ്ച് സെക്രട്ടരി ഹമീദ് സഖാഫി ഉല്‍ഘാടനം ചൈതു. ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടരി ബദറുല്‍ മുനീര്‍ സഖാഫി വിഷയാവതരണം നടത്തി.മഴവില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അട്ടഗോളി ആശംസകളര്‍പ്പിച്ചു. സഫ്വാന്‍ ആവള സ്വാഗതവും അസ്ബീര്‍ ആവള നന്ദിയും പറഞ്ഞു.

Leave A Reply