Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
ചെറുവത്തൂര്‍: ധാര്‍മിക വിപ്ലവം പറയൂ അതാണെന്റെ മാര്‍ഗ്ഗം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് പുനസംഘടനാ കാമ്പയിന്‍ ഡിവിഷനില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സാമാപിച്ചതോട് കൂടി പൂര്‍ത്തിയായി.


ചെറുവത്തൂര്‍ കുഴിഞ്ഞൊടി മര്‍കസില്‍ വെച്ച് നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ യാസീന്‍ അമാനി എടച്ചാക്കൈയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി പരപ്പ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്റ്റര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് മാസ്റ്റര്‍ ആവള, കാമ്പസ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ റഷീദ് സഅദി പൂങ്ങോട്, ഷാഫി ബിന്‍ ഷാദുലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഷിഖ് ഒരിയര സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികള്‍ പ്രസിഡന്റ്: റഹീസ് മുഈനി അത്തൂട്ടി, ജനറല്‍ സെക്രട്ടറി: ആഷിഖ് ഒരിയര, ഫിനാന്‍സ് സെക്രട്ടറി:ലത്വീഫ് മൗലവി
സെക്രട്ടറിമാര്‍: യാസീന്‍ അമാനി എടച്ചാക്കൈ, ജാഷിദ് അമാനി കുന്നുംകൈ,
മുഹമ്മദ് അലി പന്ത്രണ്ടില്‍, സഹദ് കാടങ്കോട്, നിസാമുദ്ധീന്‍ വെള്ളച്ചാല്‍, സഹദ് ചന്തേര, മുബശ്ശിര്‍ വെള്ളാപ്പ്.

Leave A Reply