Wednesday, 19 December 2018

അറബി ഭാഷ സാഹിത്യലോകത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുല്യം- എസ് എസ് എഫ്

ബന്തിയോട്: ലോകത്ത് ഇരുപത്തിയെട്ട് കോടി ജനങ്ങളുടെ മാതൃഭാഷയായ അറബി ഭാഷയ്ക്ക് സാഹിത്യ രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ട്ടിക്കാനായിട്ടുണ്ട്. അറബി ഭാഷ സാഹിത്യലോകത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുല്യവുമാണ്.രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഷകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അറബി ഭാഷ പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ രംഗത്ത് കൂടുതല്‍ സാധ്യതകളെ വിദ്ധ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തി അറബി ഭാഷ പഠനത്തിന്ന് ഇതര ഭാഷകളെപ്പോലെ പ്രാമുഖ്യം നല്‍കണമെന്നും  എസ് എസ് എഫ് ഉപ്പള ഡിവിഷന്‍ ദഅവ സമിതിക്ക് കീഴില്‍ സംഘടിപ്പിച്ച അറബി ഭാഷ പഠന സംഗമം അഭിപ്രായപ്പെട്ടു.
     
ലോക അറബി ഭാഷ ദിനത്തിന്റെ ഭാഗമായി ദഅവ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന പഠന സംഗമത്തിന്റെ ഡിവിഷന്‍ തല ഉദ്ഘാടനം മുട്ടം മഖ്ദൂമിയ്യ ക്യാമ്പസില്‍ വെച്ച് നടന്നു. ഡിവിഷന്‍ പ്രസിഡന്റ ഇബ്രാഹിം ഖലീല്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ മഖ്ദൂമിയ്യ ശരീഅത്ത് കോളേജ് പ്രൊഫസര്‍ സൈദലവി ദാരിമി ആനക്കയം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി ബദ്‌റുല്‍ മുനീര്‍ സഖാഫി അട്ടഗോളി വിഷയാവതരണം നടത്തി. ദഅവ ചെയര്‍മാന്‍ ഖലീല്‍ സഖാഫി ചിന്നമുഗര്‍ സ്വാഗതവും സുഹൈല്‍ കുടക് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: