Saturday, 15 December 2018

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ബേക്കല്‍:  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫൈനാന്‍സ് ജീവനക്കാരന്‍ ബേക്കല്‍ കണിയംപാടി സന്തോഷ് നിവാസില്‍ ശ്രീജിത്ത് (33) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോക്കിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പി വി പക്കീരന്‍-ചന്ദ്രിക ദമ്ബതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, ഉഷ, ദീപ. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുറിയില്‍ നിന്നും ശ്രീജിത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: