Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുന സംഘടനാ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമായി ജില്ലയിലെ 45 സര്‍ക്കിള്‍ കമ്മറ്റികള്‍  ഈ മാസം 28നകം പുനസംഘടിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

    സര്‍ക്കിള്‍  കൗണ്‍സിലുകളുടെ  ജില്ലാതല  ഉദ്ഘാടനം വ്യാഴാഴ്ച രാത്രി  7 ന് പള്ളങ്കോട് സര്‍ക്കിളില്‍ നടക്കും. ഗാളിമുഖം ഖലീല്‍ സ്വലാഹിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പള്ളങ്കോട് സര്‍ക്കിള്‍ ഭാരവാഹികള്‍ നാളെ ചുമതലയേല്‍ക്കും.  ക്ലാസ്സുകളും സംഘടനാ റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ചയും നടക്കും. സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും  നടക്കും. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ അവതരിപ്പിക്കും.               

    എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.  സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍  അസ്സഖാഫ് തങ്ങള്‍ രേഖ കൈമാറും. ജമാല്‍ സഖാഫി ആദൂര്‍ റിട്ടേണിങ് ഓഫീസറായി സംബന്ധിക്കും.

  സോണ്‍ ജനറല്‍ അബ്ദു റഹ്മാന്‍ സഖാഫി പള്ളങ്കോട്, ഇല്യാസ് കൊറ്റുമ്പ, സൂപ്പി മദനി, റഹീമ സഖാഫി പരപ്പ, ഉമര്‍ സഖാഫി മയ്യളം, ഇസ്മാഈല്‍ സഖാഫി, സുലൈമാന്‍ സഅദി  തുടങ്ങിയവര്‍ പ്രസംഗിക്കും.    

   ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം,   എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി  മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, ശാഫി സഅദി ഷിറിയ,  അശ്‌റഫ് സുഹ്‌രി പരപ്പ,  ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ജലീല്‍ സഖാഫി മാവിലാടം, ഉമര്‍ സഖാഫി കര്‍ണൂര്‍,  സുലൈമാന്‍ സഖാഫി ദേശാംകുളം, അഹ്മദ് മൗലവി കുണിയ, അബൂബക്കര്‍ കാമില്‍ സഖാഫി,  ജബ്ബാര്‍ മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, മുഹമ്മദ് സഖാഫി തോക്കെ, സത്താര്‍ പഴയകടപ്പുറം, ബശീര്‍ മങ്കയം,  അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഹമീദ് മദനി കൊളവയല്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

      
  കാസര്‍കോട് സുന്നി സെന്ററില്‍  നടന്ന എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റെ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രസംഗിക്കുന്നു. 

Leave A Reply