ബിദഈ-വിഘടന വാദങ്ങള്‍ക്കെതിരെ സക്രിയരാവുക -എസ് വൈ എസ്
കുമ്പള: ഇസ്ലാംമതത്തെ വികലമാക്കുന്ന ബിദഈ ചിന്താധാരകളുടെ ഭീകരമുഖങ്ങളെയും സമൂഹത്തില്‍ ബോധവത്കരിക്കാനും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും നശിപ്പിക്കുന്ന വര്‍ഗീയ-തീവ്രപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും യുവാക്കളെ സജ്ജമാക്കാനും പ്രയത്‌നിക്കണമെന്ന് എസ് വൈ എസ് കുമ്പള യൂനിറ്റ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള കുമ്പള യൂനിറ്റ് യൂത്ത് കൗണ്‍സില്‍ തലപ്പാടി മുഹമ്മദിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ വിഷയാവതരണം നടത്തി. 

ഭാരവാഹികളായി അബൂബക്കര്‍ സിദ്ദീഖ് എ കടവത്ത് (പ്രസി.), മൊയ്തീന്‍കുഞ്ഞി എസ് കുണ്ടങ്കാരടുക്ക (ജനരല്‍ സെക്രട്ടറി), മുഹമ്മദ് ബാക്കിര്‍ (ഫിനാന്‍സ് സെക്രട്ടറി), ശാഹുല്‍ ഹമീദ്, സാജിദ് ഹനീഫി (വൈസ് പ്രസി.), അബ്ദുല്‍ റിസ് വാന്‍, മുഹമ്മദ് മുസ്തഫ (ജോ.സെക്ര.ട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 
സിദ്ദീഖി ഹിമമി ബദ്‌രിയാ നഗര്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്ക് നേതൃത്വം നല്‍കി. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍