Thursday, 13 December 2018

താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച പതാക ഉയരും

മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പതാക ഉയരും.സ്വാഗത സംഘം ചെയര്‍മാന്‍ കരീം കുഞ്ഞാലി കടവത്ത് പതാക ഉയര്‍ത്തും. 

എസ്.വൈ.എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, അബ്ദുല്‍ സലാം സഅദി, ബാദുഷ സഖാഫി അല്‍ഹാദി, സ്വാലിഹ് ജൗഹരി ഗട്ട മനേ, മുസ്തഫ ഹനീഫി,മുഹമ്മദ് മുണ്ടേക്ക,പയ്യക്കി മുഹമ്മദ് ഹാജി,ഇഖ്ബാല്‍ യുവര്‍ ചോയിസ്, തസ്ലിം കുന്നില്‍, സാജിദ് മുസ്ലിയാര്‍, ബീരാന്‍ പുത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ടീം മഹബ്ബ അവതരിപിക്കുന്ന ബുര്‍ദ: മജ്‌ലിസോടെ പരിപാടിക്ക് തുടക്കം കുറിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം എസ്.വൈ.എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്യക്ഷതയില്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് ടീം അവതരിപ്പിക്കുന്ന ഖവ്വാലിയോടെ സമാപന പരിപാടിക്ക് തുടക്കം കുറിക്കും.അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി മൗലിദ് മജ്‌ലിസിന്‍ നേതൃത്വം നല്‍കും.മഗ്രിബ് നിസ്‌ക്കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ ആമുഖ പ്രഭാഷണം നടത്തും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,ബാദുഷ സഖാഫി ആലപ്പുഴ, ഖാജാ മുഈനുദ്ധീന്‍ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ശാഫി ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: