Wednesday, 26 December 2018

മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ എസ് വൈ എസിന് നവസാരഥികള്‍

മൊഗ്രാല്‍ പുത്തൂര്‍: സക്രിയ യവ്വനത്തിന് കരുത്താവുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിച്ച് വന്ന അംഗത്വ കാല കാമ്പയിന് മൊഗ്രാല്‍പുത്തൂരില്‍ സമാപനം കുറിച്ച് സര്‍ക്കിളിന് പുതിയ നേതൃത്വത്തെ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ തെരഞ്ഞടുത്തു.

മുഹമ്മദ് തമീം അഹ്‌സനി പെരിയടുക്ക (പ്രസിഡന്റ്), മുഹമ്മദ് സിറാജുദ്ദീന്‍ കെ.കെ ( ജന:സെക്രട്ടറി), മൊയ്തു അര്‍ജാല്‍,  (ഫിനാന്‍സ് സെക്രട്ടറി), ബഷീര്‍ മിസ്ബാഹി എരിയാല്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷഫീഖ് സഅദി കോട്ടക്കുന്ന് (വൈസ് പ്രസിഡന്റ), അബ്ദുല്‍ ലതീഫ് എം മധൂര്‍.          (ജോ സെക്രട്ടറി), നിസാമുദ്ദീന്‍ മജല്‍ (ജോ സെക്രടറി).

പെരിയടുക്ക ബദ്രിയ്യ: എജ്യു സെന്റ്ററില്‍ ചേര്‍ന്ന യൂത്ത് കൗണ്‍സില്‍ സര്‍കിള്‍ പ്രസിഡന്റ്റ് മുഹമ്മദ് തമീം അഹ്‌സനി യുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.

സോണ്‍ പ്രസിഡന്റ്റ് സുലൈമാന്‍ സഖാഫി വിഷയാവതരണം നടത്തി കേരള മുസ് ലിം ജമാഅത്ത് സര്‍കിള്‍ പ്രസിഡന്റ്റ് എ.കെ കമ്പാര്‍, ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് , എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ്റ് ബാദുഷാ അല്‍ ഹാദി  സഖാഫി ,ജനറല്‍ സെക്രട്ടറി തസലീം കുന്നില്‍ സെക്രട്ടറിമാരായ ഫാസില്‍ ബള്ളൂര്‍, അജ്മല്‍ ബള്ളൂര്‍, സെക്ടര്‍ സെക്രട്ടറി ഷൈഷാദ് മജല്‍ പ്രസംഗിച്ചു അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സിറാജ് കെ.കെ നന്ദിയും പറഞ്ഞു



SHARE THIS

Author:

0 التعليقات: