Monday, 24 December 2018

വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു; എസ് വൈ എസ് പുത്തിഗെ സര്‍ക്കിളിന് നവസാരഥികള്‍

പുത്തിഗെ: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടന്ന സംഗമം 
പ്രസിഡന്റ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ താജുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 

കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തിരഞ്ഞെടപ്പ് നിയന്ത്രിച്ചു. 
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഇബ്രാഹിം സഖാഫി അര്‍ളട്ക്ക (പ്രസിഡണ്ട്),  അഷ്‌റഫ് സഖാഫി (ജനറല്‍സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ അമാനി (ഫൈനാന്‍സ് സെക്രട്ടറി), ഫൈസല്‍ സഖാഫി കര (ദര്‍ശനം ദഅവ), ഉമ്മര്‍ ഉപ്പിന (സാന്ത്വനം), സലീം ബാഖവി (സാമൂഹ്യക്ഷേമം), മൊയ്തു ഹിമമി (ഓര്‍ഗനൈസിംഗ്). അബ്ദുസ്സലാം സഖാഫി പാടലടുക്ക സ്വാഗതവും അശ്‌റഫ് സഖാഫി നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: