Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , , » അല്‍ ജുബൈല്‍ ഐ.സി എഫിന്റെ ജില്ലാ എസ് വൈ എസ് മൈമൂന്‍ നഗര്‍ സാന്ത്വനഭവനം ഉദ്ഘാടനം ചെയ്തു

അല്‍ ജുബൈല്‍ ഐ.സി എഫിന്റെ ജില്ലാ എസ് വൈ എസ് മൈമൂന്‍ നഗര്‍ സാന്ത്വനഭവനം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Friday, 7 December 2018 | 17:47
























കുമ്പള: മൊഗ്രാല്‍ മൈമൂന്‍ നഗറില്‍ പാവപ്പെട്ട കുടുംബത്തിനായി ജില്ലാ എസ് വൈ എസ് നേതൃത്വത്തില്‍ ഐ സി എഫ്  അല്‍ജുബൈല്‍ കമ്മറ്റി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍  ഉദ്ഘാടനം ചെയ്തു.

സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു സംസ്‌കാരമായി സമൂഹം ഏറ്റെടുക്കണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു. എസ് വൈ എസ് ദാറുല്‍ഖൈര്‍ പദ്ധതിയിലൂടെ നൂറുകണക്കിനു കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്‌നം പൂവണിയാന്‍ സാധിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും കൂടുതല്‍ ഭവനങ്ങള്‍ എസ് വൈ എസ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. 

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി സ്വാഗതം പറഞ്ഞു.

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി,  എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍,  അശ്രഫ് സുഹ്‌രി പരപ്പ, ശാഫി സഅദി ഷിറിയ, അബ്ദുല്‍ കരീം മാസ്റ്റര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, ഹനീഫ് മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ റഹമാനിയ്യ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved