Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി ജില്ലയിലെ ഒമ്പത് സോണ്‍ കമ്മറ്റികള്‍ അടുത്ത മാസം 20 നകം പുനസംഘടിപ്പിക്കും. സോണ്‍ യൂത്ത് കൗണ്‍സിലുകളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 26 ന് ബുധനാഴ്ച മഞ്ചേശ്വരം സോണില്‍ നടക്കും.

 സോണ്‍ കൗണ്‍സിലുകളുടെ ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി നിര്‍വ്വഹിക്കും.  ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരി സഅദി അധ്യക്ഷത വഹിക്കും.  കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തലക്കി  പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.  

          റിട്ടേണിങ് ഓഫീസര്‍ ശാഫി സഅദി ഷിറിയ, ഇസഡ് സി  പി ബി ബശീര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.  മുഹമ്മദ് സഖാഫി തോക്കെ,  സോണ്‍ ഇലക്ഷന്‍ ചീഫ് ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സോണ്‍ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

   സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും  നടക്കും. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ അവതരിപ്പിക്കും.              

      മഞ്ചേശ്വരം സോണിലെ 41 യൂണിറ്റുകളിലും അഞ്ച് സര്‍ക്കിളുകളിലും യൂത്ത് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് സോണ്‍ പുനസംഘടനയിലേക്ക് കടക്കുന്നത്. മഞ്ചേശ്വരം സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലാല്‍ ബുഖാരി തങ്ങളും ബാക്രബയല്‍ സര്‍ക്കിള്‍  മുഹമ്മദ് സഖാഫി പാത്തൂരും ഉദ്ഘാടനം ചെയ്തു.


    എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply