Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ദേളി: ആറ് പതിറ്റാണ്ടിലേറെ കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും നാലര പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും ആര്‍ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെയും ആണ്ട് നേര്‍ച്ച ജനുവരി 5ന് സഅദിയ്യയില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗത സംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് താജുല്‍ ഉലമാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

സെക്രട്ടറിയേറ്റ് യോഗം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങല്‍ കണ്ണവം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപൂര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു.

Leave A Reply