Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അഞ്ചാം ഉറൂസ് മുബാറകിന് പ്രൗഡമായ തുടക്കം.

താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അഞ്ചാം ഉറൂസ് മുബാറകിന് പ്രൗഡമായ തുടക്കം.

Written By Muhimmath News on Friday, 7 December 2018 | 20:44
























എട്ടിക്കുളം: താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ അഞ്ചാം ഉറൂസ് മുബാറകിന് മഖാം സിയാറത്തോടെ പ്രൗഡ തുടക്കം. സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം  നല്‍കി. തുടര്‍ന്ന് താജുല്‍ ഉലമ നഗറില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചി ക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് സൈനുല്‍ ആബദീന്‍ തങ്ങള്‍ മലേഷ്യ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം.കെ.പി അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത വൈസ്.പ്രസിഡന്റ് എം.ആലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്‌റാഹീം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് സുഹൈല്‍ അസ്സഖാഫ്,സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, പ്രൊഫസര്‍ യു.സി അബ്ദുല്‍ മജീദ്, ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പി.പി അബ്ദുല്‍ ഹക്കീം സഅദി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി,  കെ.എം അബ്ദുല്ല കുട്ടി ബാഖവി, അബ്ദു റഷീദ് നരിക്കോട്, കെ.മുഹ്യദ്ദീന്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, എ.ബി സുലൈമാന്‍ മാസ്റ്റര്‍, ഹാരിസ് അബ്ദുല്‍ ഖാദര്‍, സിറാജ് ഇരിവേരി, മദനി ഹമീദ്, അബൂബക്കര്‍ ബേവിഞ്ച, സുബൈര്‍ സഅദി പാലത്തുങ്കര, മുഹമ്മദ് മൗലവി പരിയാരം, അലി പൂച്ചക്കാട്, ഹനീഫ ഹാജി ഉള്ളാള്‍ എന്നിവര്‍ പ്രസംഗിച്ചു. 

ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ സ്വാഗതവും ഇസ്മാഈല്‍ എം.ടി.പി നന്ദിയും പറഞ്ഞു.

രാത്രി നടന്ന മതപ്രഭാഷണ വേദി യൂസുഫ് ഹാജി പെരുമ്പയുടെ അദ്ധ്യക്ഷതയില്‍ ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തി. 

ശനിയാഴ്ച രാവിലെ 6 മണിക്ക് ഖുര്‍ആന്‍ പഠനം എന്ന വിഷയത്തില്‍ യു.കെ മുഹമ്മദ് ബഷീര്‍ സഅദി നുച്ചയാര്‍ നേതൃത്വം നല്‍കും. 8മണിക്ക താജുല്‍ ഉലമ മൗലിദിന് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ തിരുവട്ടൂര്‍ നേതൃത്വം നല്‍കും .11 മണിക്ക് ഷാദുലി റാത്തിബിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. ഉച്ചക്ക് 2ന് ബുര്‍ദ മജ്‌ലിസിന് അബ്ദു സ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും. വൈകുന്നേരം 4ന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 6.30ന് തിദ്ക്കാറെ ജീലാനിയില്‍ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രാഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved