Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖരറാവു വ്യാഴാഴ്ച അധികാരമേല്‍ക്കും. രാജ്ഭവനില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ടിആര്‍എസിന്റെ അധ്യക്ഷനാണ് കെസിആര്‍. 119 അംഗ സഭയില്‍ 88 സീറ്റില്‍ വിജയിച്ചാണ് ടിആര്‍എസ് തെലങ്കാനയില്‍ അധികാരമേല്‍ക്കുന്നത്. തെലങ്കാന ഭവനില്‍ ചേരുന്ന യോഗത്തില്‍ പുതുതായി ചേര്‍ന്ന എംഎല്‍എമാര്‍ ചേര്‍ന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും.


ഭരണ മുന്നണിയായ ടിആര്‍എസിന് വന്‍ ജനകീയ പിന്തുണയാണ് ലഭിച്ചത്. വിശാലസഖ്യത്തെ തൂത്തെറിഞ്ഞ് തുടര്‍ച്ചയായ രണ്ടാം തവണയും ഭരണം പിടിച്ചടക്കിയിരിക്കുകയാണ് ടിആര്‍എസ്. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ് ഭരണമുന്നണിയെ ജനഹിതത്തിലെത്തിക്കാന്‍ സാധിച്ചത്. തെലങ്കാന രൂപീകരിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ടിഡിപിയെ അടിപതറിപ്പിക്കാന്‍ തെലങ്കാനയുടെ വികാരമായിരുന്നു ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ടിആര്‍എസ് ആയുധമാക്കിയത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം ബാക്കി നില്‍ക്കവെയാണ് കെസിആര്‍ നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നേരിട്ടത്.

Leave A Reply