Wednesday, 26 December 2018

സേവാഭാരതിയുടെ കൂടെയോ മറ്റോ പോയിട്ടുണ്ടെങ്കില്‍ തനിക്ക് വിവരം വച്ചതുകൊണ്ടെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍

തിരുവനന്തപുരം: സേവാ ഭാരതിയുടെയോ അതുപോലുള്ള സംഘടനകളുടെയോ കൂടെ താന്‍ പോയിട്ടുണ്ടെങ്കില്‍ തനിക്ക് വിവിരം വച്ചതു കൊണ്ടാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സെന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍.എസ്.എസിന്റെ വക്താവായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന സിപിഎം പ്രതിനിധി എ.എ.റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ' എന്നായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍. എന്നാല്‍ തുടര്‍ന്ന് റഹീമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡി.ജി.പിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നതെന്ന് ആലോചിച്ച് പോവുകയാണ്'.

അതേസമയം, ശബരിമല കര്‍മ്മ സമിതി ഇന്ന് നടത്തുന്ന അയ്യപ്പജ്യോതി തെളിയിക്കലില്‍ സെന്‍കുമാര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി ആരംഭിക്കുക.


SHARE THIS

Author:

0 التعليقات: