Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » യുഎഇ-കുമ്പള എക്‌സ്പാട്രിയേറ്റ്‌സ് കുടുംബ സംഘമവും, കായിക മത്സരവും വെള്ളിയാഴ്ച

യുഎഇ-കുമ്പള എക്‌സ്പാട്രിയേറ്റ്‌സ് കുടുംബ സംഘമവും, കായിക മത്സരവും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 6 December 2018 | 10:21
























ദുബായ്: ദുബായിലെ കൂട്ടായ്മയായ കുമ്പള എക്‌സ്പാട്രിയേറ്റ്‌സ് കുടുംബ സംഗമവും കായിക മത്സരങ്ങളും സംഘടിപിക്കുന്നു. ഈ മാസം 7ന് വെള്ളിയാഴ്ച ദുബായ് ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടായ ടെല്‍ക്രോണ്‍ സ്റ്റേഡിയത്തിലാണ് പരിപാടി. നിക്കോട്ടിന്‍, ടെലെക്ട്രോണ്‍, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍, ഡോക്ടര്‍ അലി കല്‍മാട്ട എന്നിവരാണ് മുഖ്യ സ്‌പോണ്‍സേര്‍സ്.

യുഎഇ കുമ്പള എക്‌സ്പാട്രിയേറ്റ്‌സ് കെ.പി.എല്‍ 2018 സീസണ്‍3 എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രസ്തുത പരിപാടി ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച് രാത്രി 11 മണിക്ക് സമാപിക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റ്, കായിക മത്സരങ്ങള്‍, മൈലാഞ്ചി മത്സരം, കുട്ടികള്‍ക്കായി പെയിന്റിംഗ്, ഡ്രോയിങ് മത്സരങ്ങള്‍, കമ്പവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 5 മണിക്ക് കുടുംബം സംഗമം നടക്കും.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സയ്ഗം ഫൈറ്റേഴ്‌സ്, യെല്ലോ സ്‌കൈ ബ്ലാസ്റ്റേഴ്‌സ്, മാക്‌സ്ഡീല്‍ വാരിയേഴ്‌സ്, അല്‍റവാബി ഹീറോസ്,, ഫാസ്ട്രാക്ക് ബുള്‍സ്, നാസര്‍ അല്‍ജാബ്രി സ്‌ട്രൈക്കേഴ്‌സ് എന്നി ടീമുകള്‍ മാറ്റുരക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved