Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » ഉളിയത്തടുക്കയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആശുപത്രിയില്‍

ഉളിയത്തടുക്കയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആശുപത്രിയില്‍

Written By Muhimmath News on Tuesday, 4 December 2018 | 17:21

വിദ്യാനഗര്‍: ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് പരിക്കുകളോടെ ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം മധൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയുമായ പുളിക്കൂര്‍ പള്ളം ശിറിബാഗിലുവിലെ അബൂബക്കറിന്റെ മകന്‍ സി എം ബഷീറിനാണ് (28) വെട്ടേറ്റത്. ബഷീറിനെ ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 10.15 മണിയോടെ ഉളിയത്തടുക്ക ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ കൊടിമരം സ്ഥാപിക്കുന്നതിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബബ്ലു എന്ന അജേഷ് ആണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ബഷീര്‍ പറഞ്ഞു. ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ യൂണിറ്റ് രൂപീകരിച്ച് ഓട്ടോസ്റ്റാന്‍ഡ് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമമെന്നും ബഷീര്‍ പരാതിപ്പെട്ടു.

പ്രതി അജേഷിനെ കൂടെയുണ്ടായിരുന്നവര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ആയുധവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved