Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: മലപ്പുറം മഅ്ദിന്‍ അക്കാദമി വൈസനിയം ആഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും പ്രയാണമാരംഭിച്ച സ്‌നേഹയാത്രക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ഉജ്വല സ്വീകരണം.
സ്വീകരണയോഗങ്ങള്‍ മാനവിക ഐക്യവും മതസൗഹാര്‍ദ്ദവും വിളംബരം ചെയ്യുന്ന മാനവിക സമ്മേളനമായി  മാറി. പ്രാസ്ഥാനിക നേതാക്കള്‍ക്കു പുറമെ വിവിധ മതാചാര്യന്മാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനങ്ങളില്‍ പങ്കെടുത്തു.


സീതാംഗോളിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. ഫാ: ജോസ് ചെമ്പോട്ടിക്കല്‍ മുഖ്യാതിഥിയായിരുന്നു. പി ബി മുഹമ്മദ്, എ എം കയ്യംകൂടല്‍, ഇ കെ മുഹമ്മദ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, വൈ എം അഹ്‌സനി, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെര്‍ക്കളയില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, അബ്ദുല്‍ കരീം തങ്ങള്‍, യു പി എസ് തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

മാണിക്കോത്ത് നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. കെ പി എസ് തങ്ങള്‍ ബേക്കല്‍, ഹക്കീം കുന്നില്‍, ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, മദനി ഹമീദ് ബല്ലാകടപ്പുറം, സത്താര്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു. 

ചന്തേരയില്‍ നടന്ന ജില്ലയിലെ സമാപന പരിപാടിയില്‍ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. സയ്യിദ് ത്വയ്യിബ് തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് സൈഫുള്ള തങ്ങള്‍, സിദ്ദീഖ് ബാഖവി, റഈസ് മുഈനി, യൂസുഫ് മദനി, ജലീല്‍ സഖാഫി കടലുണ്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു. നൗഷാദ് അമാനി സ്വാഗതവും  ഇ കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു. 

Leave A Reply