Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ലഖ്‌നൗ: ഗോവധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍, ബുലന്ദ്ശഹറിലുണ്ടായ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിശബ്ദത തുടരുകയാണ് യോഗി. ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. 

പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശവും നല്‍കിയിരുന്നു. പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ഇന്‍സ്‌പെക്ടറുടെ സഹോദരിയടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രവതി പൊലീസ് ഔട്ട്‌പോസ്റ്റിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കശാപ്പു ചെയ്ത പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. രോഷാകുലരായ സംഘം പൊലീസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയായിരുന്നു. അന്ന് മൂന്നു ദിവസം മുസ്ലിം വിഭാഗക്കാരുടെ പ്രാര്‍ത്ഥനാ സമ്മേളനം നടന്നിരുന്നു. രണ്ടു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്തിയിരുന്നു. കലാപത്തിന് പിന്നില്‍ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
Leave A Reply