Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
അല്‍ അഹ്‌സ: നീലേശ്വരം പാലായിലെ ഹാരിസ്  പൂമാടത്ത്(28 ) നെ കഴിഞ്ഞ മാസം ഡിസംബര്‍ എട്ടാം  തിയ്യതി മുതല്‍ അബുദാബിയില്‍ നിന്നും കാണാതായതായി വാര്‍ത്താ മാധ്യങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.   അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബര്‍ മാസത്തില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയോട് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വിസ ക്യാന്‍സലാക്കിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചു ദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത്.  പിന്നീട് ഹാരിസ് നടന്നു സൗദി ബോര്‍ഡറിലെത്തി. രേഖകളില്ലാതെ സൗദി അതിര്‍ത്തി കടന്ന ഹാരിസിനെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറി. 

രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നതാണ് ഇവിടെയുള്ള കേസ്. ഏകദേശം ഒരു മാസമാകുന്നു അല്‍ അഹ്‌സ സെന്റര്‍ ജയില്‍ ഹാരിസ് എത്തിയിട്ട്. ജയിലില്‍ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത കാണുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സക്കായി ഹാരിസിനെ ഇന്ന് രാവിലെ അല്‍അഹ്‌സ ഹോസ്പിറ്റലിലേക്ക് മാറ്റി.  

വിവരമറിഞ്ഞു അല്‍ കോബാറില്‍ നിന്നും ഹാരിസിന്റെ മാതൃ സഹോദരീ പുത്രന്‍ നീലേശ്വരം സ്വദേശി ശിഹാബ് പൂമാടവും മറ്റൊരു ബന്ധുവായ ജുനൈദ് കാഞ്ഞങ്ങാടും അല്‍ അഹ്‌സയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മദനിയുടെ സഹായത്തോടെ  ആശുപത്രിയിലെ  വാര്‍ഡില്‍ പോയി ഹാരിസിനെ കണ്ടു സംസാരിച്ചു. ആവശ്യമായ രേഖകള്‍ ശെരിയാക്കി നാട്ടിലേക്കയക്കാന്‍ സാമൂഹ്യ   പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം മലയാളി നഴ്‌സ് ഷീജ ജെയ്‌മോനാനാണ് കുടുംബത്തെ വിവരം അറിയിച്ചത്. ഹാരിസിനെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ അല്‍ അസ്ഹയിലെ ഐ സി എഫ് പ്രവര്‍ത്തകരും, അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥരും സ്വീകരിച്ചു വരികയാണ്.

Leave A Reply