Monday, 14 January 2019

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് തോയമ്മലിലെ രവീന്ദ്രന്‍ (70) ആണ് മരിച്ചത്. കൂളിയങ്കാല്‍ ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാല്‍ വാങ്ങാനായി പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാസര്‍കോട് ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടന്‍ തന്നെ തൊട്ടടുത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്നോവ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണിയാണ് ഭാര്യ. മകള്‍: രമ്യ. മരുമകന്‍: ലീലാധരന്‍.


SHARE THIS

Author:

0 التعليقات: