Saturday, 19 January 2019

കളനാട് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

ഉദുമ: കെ.എസ്.ടി.പി. റോഡില്‍ കളനാട് ജംഗ്ഷനില്‍ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ആറാട്ട് കടവ് കണ്ണംകുളം സ്വദേശിയും വെടിക്കുന്ന് ഇടവുംകാലില്‍ താമസക്കാരനും കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനുമായ കെ. വിജയകുമാര്‍(57)ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് കാസര്‍കോട്ടെ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് വിജയകുമാര്‍ ഓടിച്ച സ്‌കൂട്ടര്‍ മഹീന്ദ്ര സുപ്രോ വണ്ടിയുമായി കൂട്ടിയിടിച്ചത്. 

വിജയകുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പരേതരായ കെ. ചന്തുതമ്പായിഅമ്മ ദമ്പതികളുടെ മകനാണ്. 
പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ അധ്യാപിക ദീപയാണ് ഭാര്യ. പി.ജി. വിദ്യാര്‍ത്ഥി അഭിജിത് മകനാണ്. സഹോദരങ്ങള്‍: കെ. വിനോദ്(ഗള്‍ഫ്), അനിത, വസന്തി, ശോഭ, ഗീത.


SHARE THIS

Author:

0 التعليقات: