Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
സീതാംഗോളി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഊജംപദവ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണവും ദ്വിദിന കഥാ പ്രസംഗവും ജനുവരി 15ന് തുടങ്ങും. വൈകുന്നേരം 5.30 ന് ഊജംപദവ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിം സഅദി  മുഗു പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. 

രാത്രി 8മണിക്ക് മതപ്രഭാഷണ സദസ്സ് ആരംഭിക്കും. ശാഫി സഅദി മുഹിമ്മാത്ത് പ്രാര്‍ത്ഥന നടത്തും. സ്ഥലം ഖത്തീബ് അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 'സോഷ്യല്‍ മീഡിയ മതിമറക്കുന്ന മനുഷ്യര്‍' എന്ന വിഷയത്തില്‍ അല്‍ ഹാഫിള് ജുനൈദ് ജൗഹരി അല്‍ അസ്ഹരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ സുഹ്രി അഡൂര്‍  സ്വാഗതവും കൗസര്‍ അരമന നന്ദിയും പറയും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ കെ.സി.എ കുട്ടി കൊടുവള്ളി ആന്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഥാപ്രസംഗം നടക്കും. 

ബുധനാഴ്ച രാത്രി  'പരീക്ഷണാഗ്‌നിയിലെ ഇണപ്രാവുകള്‍' എന്ന വിഷയത്തിലും വ്യാഴാഴ്ച 'പടക്കളത്തിലെ മണവാളന്‍' എന്ന വിഷയത്തിലും കഥാ പ്രസംഗം അരങ്ങേറും. സമാപന ദിവസമായ 18ന് ഉച്ചക്ക് 2മണിക്ക് മഹല്ല് ശാക്തീകരണം നടക്കും. ബദ്രിയ ജമാഅത് കമ്മിറ്റി വൈസ് പ്രസിഡന്റ്  ഇസ്മാഈല്‍ ഹാജി അധ്യക്ഷത വഹിക്കും. 'മഹല്ലു ഭരണം' എന്ന വിഷയത്തില്‍   സുന്നീമാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും. 
തുടര്‍ന്ന് വൈകിട്ട് 6.30ന് അനുസ്മരണ സമ്മേളനം ആരംഭിക്കും. മുഹിമ്മാത്ത് ഖത്തീബ് അബ്ബാസ് കാവുംപുര പ്രാര്‍ത്ഥന നടത്തും. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂരിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി കാമില്‍ സഖാഫി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 

എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രസംഗിക്കും. സ്വലാത്തിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. ഉമറുല്‍ ഫാറൂഖ് സഖാഫി കര, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഇബ്രാഹിം സഖാഫി അര്‍ളടുക്ക,  ഹനീഫ് മദനി പുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Leave A Reply