ബേക്കല്‍: പുതുവത്സരാഘോഷദിനത്തിലുണ്ടായ ക്രമസമാധാന പ്രശ്നത്തിനിടെ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
മാങ്ങാട് സ്വദേശികളായ ഷബീറലി (24), അബ്ദുള്‍ റഹ്മാന് (25) ആഷിദ് (25) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ ആഷിദ് കേസിലെ രണ്ടാം പ്രതിയായ ആഷിഖിന്റെ സഹോദരനാണ്. ആഷിഖിനെയും മറ്റൊരു പ്രതിയായ മാങ്ങാട്ടെ ഖാലിദിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 1ന് കളനാട് ജംഗ്ഷനില്‍ പുതുവത്സരാഘോഷത്തിനിടെ റോഡ് ഗതാഗതം തടസ്സെപ്പടുത്തിയ സംഘത്തെ തടയാനെത്തിയ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയരാജനെ സംഘം വാള് കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.
ഷബീറലിയെ തൃശൂരില്‍ നിന്നും അബ്ദുള്‍ റഹ്മാനെ മാങ്ങാട് നിന്നും ആഷിദിനെ ബോവിക്കാനത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
0 التعليقات: