Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെ രാഹുലിന്റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ആ ദൃശ്യങ്ങൾ വ്യാജമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

രാഹുൽ ഗാന്ധിയുടെ ചിത്രം ലോകത്തിലെ ഏറ്റവും ഉയരം കൂടിയെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ വ്യാപകമായാണ് ഇത് പ്രചരിച്ചത്. എന്നാൽ വീഡിയോ വ്യാജമായി നിർമ്മിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്.

വീഡിയോയുടെ മുകളിൽ വലതു വശത്തായി ഒരു ചെറിയ ലോഗോ കാണുന്നുണ്ട്. Buigo എന്ന ആപ്ലിക്കേഷന്റെ ലോഗോ ആണിത്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആരോ ഒപ്പിച്ച പണിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഈ മാസം 11നും 12നുമാണ് രാഹുലിന്റെ യുഎഇ സന്ദർശനം.
Leave A Reply