Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കേരളത്തിൽ ഇനി മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി. ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നും സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇത് ബാധകം. ‌ഹർത്താലിലുണ്ടാകുന്ന നാശനഷ്ടങ്ങൾ സംഘടകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈടാക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്നമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നും കോടതി ചോദിച്ചു.

ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.
Leave A Reply