Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ബില്ല് ലോക്സഭയിൽ പാസായി. കോൺഗ്രസ്സും സിപിഎമ്മും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. അണ്ണാ.ഡി.എം.കെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 323 പേര്‍ അനുകൂലിച്ചും മൂന്ന് പേർ എതിർത്തും വോട്ട് ചെയ്തു. നാളെ രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം.

ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാർട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചു.

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ പറഞ്ഞു. സ്വകാര്യമേഖലയിലും 60 ശതമാനം സംവരണം വേണമെന്നും പസ്വാൻ ആവശ്യപ്പെട്ടു.
Leave A Reply