Monday, 7 January 2019

ലാപ്‌ടോപുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പവര്‍ബാങ്ക്

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി പുതിയ പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോയാണ് അവതരിപ്പിച്ചത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച് ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

20,000 എംഎഎച്ചാണ് പവര്‍ ബാങ്കിന്റെ ബാറ്ററി കരുത്ത്. ഏകദേശം 2,000 രൂപയാണ് പവര്‍ ബാങ്കിന്റെ വില. ഇതിന്റെ ഇരട്ടി വിലയുള്ള ഒപ്പോ സൂപ്പര്‍ വിഒഒസി പവര്‍ബാങ്ക് നേരത്തെ വിപണിയിലവതരിപ്പിച്ചിരുന്നു. 50 വോള്‍ട്ട് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഒപ്പോയുടെ പവര്‍ ബാങ്ക്.

രണ്ട് തരത്തിലുള്ള ചാര്‍ജിങ് രീതികളാണ് കമ്പനി പുതിയ ടെക്നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, സാധാരണ യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സാധാരണ ചാര്‍ജിങ്ങിന് 11 മണിക്കൂറും, 45W ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നാലര മണിക്കൂറും മാത്രം മതിയെന്നും കമ്പനി പറയുന്നു.

അടുത്തയാഴ്ച മുതല്‍ പുതിയ പവര്‍ബാങ്ക് ചൈനയില്‍ ലഭ്യമായി തുടങ്ങും. വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

SHARE THIS

Author:

0 التعليقات: