Sunday, 13 January 2019

തണുത്ത് വിറച്ച് കുവൈറ്റ്; താപനില പൂജ്യം ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്


കുവൈറ്റിൽ തണുപ്പിന് ദൈര്‍ഘ്യമേറുകയാണ്. മിക്ക സ്ഥലങ്ങളിലും രാത്രികളിൽ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് താപനില ചെറിയ തോതില്‍ ഉയര്‍ന്ന് 9 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയത്.

വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും നാളെ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുപ്പ് കൂടിയതോടെ കാലാവസ്ഥാ രോഗങ്ങള്‍ മൂലം ചികിത്സ തേടിയെത്തുന്നവരുന്നവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.

SHARE THIS

Author:

0 التعليقات: