Saturday, 19 January 2019

സാന്ത്വനം കാസര്‍കോട് ജില്ലാ ദമാം ചാപ്റ്റര്‍ നിര്‍മ്മിച്ച വീട് മുന്നൂരിലെ കുടുംബത്തിന് കൈമാറി

കാസര്‍കോട്:  എസ് വൈ എസ് സാന്ത്വനം കാസര്‍കോട് ജില്ലാ ദമാം ചാപ്റ്റര്‍ മുന്നൂരിലെ പാവപ്പെട്ട കുടുംബത്തിന് വേണ്ടി നിര്‍മിച്ച വീട് - ദാറുല്‍ ഖൈര്‍  കുടുംബത്തിന് കൈമാറി.  ജില്ലാ എസ് വൈ എസ്  ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) പദ്ധതിയുമായി സഹകരിച്ച്  മുന്നൂരിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് യൂണിറ്റ് ഘടകവും സാന്ത്വനം ദമാം ചാപ്റ്ററുമാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍  എസ് വൈ എസ് കഴിഞ്ഞ പ്രവൃത്തി വര്‍ഷം നിര്‍മിച്ച് എട്ടാമത് ദാറുല്‍ ഖൈറാണ് മുന്നൂരിലേത്.

എസ് വൈ എസ്  സംസ്ഥാന പ്രസിഡന്റ്  പേരോട് അബ്ദു റഹ്മാന്‍ സഖാഫി വീട്  ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം സംസ്ഥാനത്തൊട്ടാകെ  നിര്‍മിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന 1000 വീടുകള്‍ മാതൃകാ സംരംഭമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ദാറുല്‍ഖൈര്‍ പദ്ധതിയിലൂടെ നൂറുകണക്കിനു കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്‌നം പൂവണിയാന്‍ സാധിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും കൂടുതല്‍ ഭവനങ്ങള്‍ എസ് വൈ എസ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പ്രദേശത്തും ഈ മാതൃകയില്‍ ബഹുജന കൂട്ടായ്മയില്‍ പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു.  

ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍  അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി,  അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ,  കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍  ദമാം സാന്ത്വനം സാരഥികളായ അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക, കെ എച്ച് സത്താര്‍ കോരിക്കാര്‍, മൂസ് സുഹ്‌രി പള്ളത്തടുക്ക,  ശബീര്‍ മുന്നൂര്‍, സാലിം പള്ളത്തടുക്ക, ഇര്‍ഫാന്‍, മുജീബ് കോബാര്‍,   അബ്ദുല്‍ സലീം, ഇസ്മാഈല്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ഇര്‍ഫാന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: