Saturday, 19 January 2019

എജ്യു എക്‌സ്‌പോയില്‍ നവ്യാനുഭവമായി മുഹിമ്മാത്ത് പവലിയന്‍



അജ്മാന്‍: യുഎഇ നാഷണല്‍ സാഹിത്യോത്സവ് നഗരിയിലെ എജ്യു എക്‌സ്‌പോയില്‍ മുഹിമ്മാത്ത് പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുക്കിയ മുഹിമ്മാത്ത് പവലിയന്‍ നവ്യാനുഭവമായി. 

പഠിച്ചു വളര്‍ന്ന സ്ഥാപനത്തിനെ കുറിച്ചു പറയാന്‍ ഓള്‍ഡ് സ്റ്റുഡന്റസ് യുഎഇ ടീമിന് നൂറു നാവായിരുന്നു. സന്ദര്‍ശകരുടെ മനം കുളിരുന്നതായിരുന്നു ഓരോ പരിചയപെടുത്തലും. കലകളും അക്ഷരങ്ങളും വിളയുന്ന മുഹിമ്മാത്തിന്റെ മണ്ണില്‍ ഐ എ എസും, എല്‍ എല്‍ ബി യും, എം ബി ബി എസും തുടങ്ങി ഹിമമി പണ്ഡിതന്മാര്‍ സേവന രംഗത്ത് നിറസാനിദ്യമാണ് .
സാഹിത്യോത്സവ് നഗരിയെ വൈജ്ഞാനിക വെളിച്ചത്താല്‍ സമ്പന്നമാക്കുകയാണ് എജ്യു എക്‌സ്‌പോ. കേരളക്കരയിലെ മുന്‍നിര സ്ഥപനങ്ങളായ മര്‍ക്കസ് മഅദിന് സഅദിയ തുടങ്ങിയ 20 ഓളം സ്ഥാപനങ്ങളുടെ പവലിയന്‍ മുഹിമ്മാത്തിന് പുറമെ ഉണ്ടായിരുന്നു.സ്ഥാപനത്തെ പരിചയപ്പെടുത്തുക എന്നതിനപ്പുറം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമായ ഇസ്ലാമിക് , പ്രൊഫഷണല്‍ , ഡിപ്ലോമ കോഴ്‌സുകളെ അടുത്തറിയാലാണ് എജ്യു എക്‌സ്‌പോയിലൂടെ നിര്‍വഹിക്കപെട്ടത്. ഹോസ്റ്റല്‍ ഫെസിലിറ്റി സിലബസ്, വിദ്യാര്‍ത്ഥികളുടെ ശരാശരി എണ്ണം, ഫീസ് ഘടന തുടങ്ങിയ വിവരങ്ങളെല്ലാം പവലിയനില്‍ ലഭ്യമായിരുന്നു. 

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കക്കും തങ്ങള്‍ക്കു അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരമാണ് എജ്യു എക്‌സ്‌പോയിലൂടെ സാഹിത്യോത്സവ് സമിതി ഒരുക്കിക്കൊടുത്തത് 'പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പും അന്വേഷണവുമാണ് എക്‌സ്‌പോയിലൂടെ സാധ്യമായിരിക്കുന്നത്' എന്ന് മുഹിമ്മാത്ത് പവലിയന്‍ കണ്‍വീനര്‍ ഖാലിദ് മായിപ്പാടി അഭിപ്രായപ്പെട്ടു

പവലിയന്‍ ചെയര്മാന്‍ അഡ്വക്കറ് രിഫാഇ ഹിമമി, ഓള്‍ഡ് സ്റ്റുഡന്റസ് പ്രസിഡന്റ മുസ്തഫ പെരുമ്പള , ഷാഹുല്‍ ഹമീദ്‌ ഹിമമി ചള്ളങ്കയം, ഹാഫിസ് മഷ്ഹൂദ് , ഷഹീര്‍ കാറായ എന്‍ജിനിയര്‍ , സയ്യിദ് യാസിര്‍ ,ഹംസത്തുല്‍ കറാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: