Saturday, 5 January 2019

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരന് 20 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സഹോദരനെ കോടതി 20 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. രണ്ടുവകുപ്പുകളിലായി 10 വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവനുഭവിക്കാനും കോടതി വിധിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരുപത്തഞ്ചുകാരനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പ്രതിയെ കോടതി നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2016 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടെ യതീംഖാനയില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ശാരീരികാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടി പാലക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന സമയത്താണ് സഹോദരന്‍ പീഡിപ്പിച്ചതെന്നായിരുന്നു പരാതി. സംഭവം നടന്നത് പെണ്‍കുട്ടിയുടെ വീട്ടിലായതിനാല്‍ പാലക്കാട് പോലീസ് കേസ് വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.


SHARE THIS

Author:

0 التعليقات: