Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമൂഹത്തിന്റെ വിദ്യാഭ്യാസആത്മീയ മുന്നേറ്റം ലക്ഷ്യംവെച്ച് കേരള മുസ്‌ലിം ജമാഅത്ത് രൂപം നല്‍കിയ മിഷന്‍ 2020 ന്റെ പ്രചരണ ഭാഗമായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ സോണല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് സുന്നി സെന്ററില്‍ സമാപിച്ച സുന്നി സംഘടനകളുടെ സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം കമ്മിറ്റികളുടെ ജില്ലാ പ്രവര്‍ത്തകസമിതിയംഗങ്ങള്‍ സംബന്ധിച്ച സംയുക്ത  എക്‌സിക്യൂട്ടീവ് കണ്‍വെന്‍ഷനില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. 

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസല്‍ മദനി, അശ്‌റഫ് സഅദി ആരിക്കാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, മദനി ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലംപാടി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു. 

Leave A Reply