Sunday, 13 January 2019

കേരള മുസ്‌ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റിന് നവ സാരഥികള്‍

ഉളിയത്തടുക്ക: പുനസംഘടനാ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍  യൂണിറ്റില്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

2019- 20 വര്‍ഷത്തെ പുളിക്കൂര്‍ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി എസ് ഇബ്രാഹീം ഫൈസി (പ്രസിഡന്റ്), പി എം അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി) പി എം അബ്ദുല്ല ഹാജി പെരിയടുക്കം (ഫിനാന്‍സ് സെക്രട്ടറി) അബ്ബാസ് ഹാജി പെരിയടുക്കം, പി എ അബ്ദുല്‍ ഖാദിര്‍ പുളിക്കൂര്‍ (വൈസ് പ്രസി) പി ബി അബ്ദുല്‍ ലത്തീഫ് പള്ളം, പി എസ് അബ്ദുല്‍ റഹ്മാന്‍  (സെക്രട്ടറിമാര്‍). കെ കെ ഇബ്രാഹീം, പി ബി അബൂബക്കര്‍, പി എ താജുദ്ദീന്‍, മമ്മിഞ്ഞി അബൂബക്കര്‍,ആത്വിഫ് ഹിമമി, പി എ ഇബ്രാഹീ#േ തായല്‍ വളപ്പ്, ഹസൈനാര്‍ ഗോവ   (അംഗങ്ങള്‍) 

കേരള മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് മുഹമ്മദ് ഹാജി പുതിയ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.  എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സെക്രട്ടി ബശീര്‍ പുളിക്കൂര്‍, സോണ്‍ സെക്രട്ടറി അലി സഖാഫി ചെട്ടുംകുഴി, മജീദ് മുട്ടത്തൊടി പ്രസംഗിച്ചു. പി എം അബൂബക്കര്‍ സ്വാഗതവും ഹസൈനാര്‍ ഗോവ നന്ദിയും പറഞ്ഞു  പി എ ഇബ്രാഹീം പ സംഘടനാ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസിന് സയ്യിദ് അലവി തങ്ങള്‍, ഇബ്രീഹീം പുളിക്കൂര്‍ ഫൈസി, ആസ്വിഫ് ഹിമമി കാമില്‍ സഖാഫി നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: