Sunday, 6 January 2019

മജ്‌ലിസുല്‍ ബഹ്ബൂദിയ്യ സമാപിച്ചു

ബന്തിയോട്:  ശാരീരികവും മാനസീകവും സാമ്പത്തീകവുമായി കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആത്മീയതയിലൂടെ ആശ്വാസം നല്‍കിയ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മര്‍ഹും സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങളുടെ മജ്‌ലിസ് കളായി തര്‍ബിയ്യത്ത് ക്യാമ്പസില്‍ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ വെള്ളിയാഴ്ച്ച മഗരിബ് നിസ്‌ക്കാരാന്തരം നടക്കുന്ന 'മജ് ലിസുല്‍ ബഹ്ബൂദിയ്യ ' വെള്ളിയാഴ്ച ഇച്ചിലംങ്കോട്  കളപ്പാറ കളായി തര്‍ബിയ്യത്ത് ഇസ്ലാമിക് മോറല്‍ അകാദമി ക്യാമ്പസില്‍ നടന്നു.

ഫള്‌ലുറഹ്മാ്ന്‍ അഹ്‌സനി മണ്ണാര്‍ക്കാട് മജ്‌ലിസിന് നേതൃത്വം നല്‍കി. ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്‌ബോധനം നടത്തി.

അബ്ദുല്‍ കാദര്‍ ഹാജി, ഹസൈനാര്‍ ഹാജി, സുലൈമാന്‍, സിദ്ധീഖ് മൂഹച്ചേരി, അബൂബക്കര്‍ സിദ്ധീഖ് പാച്ചാനി, ഇബ്രാഹിം ഹാജി പാച്ചാനി, യൂസുഫ് സിദ്ധീഖ്, ആശിഖ് അബ്ദുള്ള, ഫഹീം അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ്, അബ്ദുല്‍ ശുഖൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


അടുത്ത മജ്‌ലിസുല്‍ ബഹ്ബൂദിയ്യ ഫെബ്രുവരി 1ന് നടക്കും.

SHARE THIS

Author:

0 التعليقات: