Saturday, 19 January 2019

മലങ്കരയില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് ഞായറാഴ്ച

പുത്തിഗെ: മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെട്ടതും വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലനമുറകള്‍ പരിശീലിപ്പിച്ച് മഹല്ലില്‍ മയ്യിത്ത് പരിപാലന വനിതാ ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മലങ്കരയില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് ജനുവരി 20ന് രാവിലെ 10മണിക്ക് നടത്തും. 

മലങ്കരെയില്‍ ജനുവരി 27മുതല്‍ ഫെബ്രുവരി 2വരെ വിപുലമായി നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി രിഫാഈ ദഫ് റാത്തീബ് നേര്‍ച്ചയുടെയും സപ്തദിന മതവിജ്ഞാന സദസ്സിന്റെയും ഭാഗമായാണ് മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയിലെ വനിതാ ടീച്ചര്‍മാര്‍ ക്യാമ്പിന്ന് നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: