Tuesday, 8 January 2019

മുഹിമ്മാത്ത് ബര്‍ ദുബൈ കൂട്ടായ്മക്ക് നവ സാരഥികള്‍

ബര്‍ദുബായ്: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ബര്‍ദുബൈ കൂട്ടായ്മ സ്വലാത്ത് മജ്‌ലിസും ജനറല്‍ ബോഡി യോഗവും ജനുവരി മൂന്നാം തിയ്യതി വ്യാഴം റോള ഐ സി എഫ് ഓഫീസില്‍ വെച്ചു നടത്തി.  . മുഹിമ്മാത്ത് ദഅവാ കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ത്ഥനക്കും നേതൃത്വം  നല്‍കി. മുഹിമ്മാത്ത് ഓര്‍ഗനൈസര്‍ ഇബ്‌റാഹീം സഖാഫി തുപ്പക്കലിന്റെ അധ്യക്ഷതയില്‍ പുതിയ കൂട്ടായിമയെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്: അബ്ബാസ് മിസ്ബാഹി മഞ്ചത്തടുക്ക, ജനറല്‍ സെക്രട്ടറി: അബ്ദുല്‍ അസീസ് ചേരാല്‍, വര്‍ക്കിംഗ് സെക്രട്ടറി: അബ്ദുല്‍ ഖാദര്‍ മഞ്ഞംപാറ, ട്രഷറര്‍: അഷ്‌റഫ് കര്‍ണൂര്‍, വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്‍ വഹാബ് സഖാഫി മഞ്ചേരി, അബ്ദുല്‍ ഹമീദ് നാലാം മെയില്‍, യൂസഫ് ഉപ്പള, ജോയിന്‍ സെക്രട്ടറിമാര്‍, ഹംസ മൊവ്വല്‍, ഷെരീഫ് ബാളിയൂര്‍, എക്‌സിക്യൂട്ടീവ് മെമ്പേര്‍സ്: സിദ്ദീഖ് ആവളം, അബ്ദുല്‍ അസീസ് ഉപ്പള, ശാഹുല്‍ ഹമീദ് സഖാഫി കുണിയ, അബ്ദുല്ല പടന്ന, അമീര്‍ വളാഞ്ചേരി, അബ്ദുല്‍ ഗഫൂര്‍ സൈത്തൂന്‍, ആസിഫ് ഉഡുപ്പി, സ്വാലിഹ് ബെജ്ജ, അബ്ദുല്‍ അസീസ് ആലംപാടി, ശാക്കിര്‍ ബായാര്‍, കലന്ദര്‍ ഹാജി, ഉമറുല്‍ ഫാറൂഖ് അഹ്‌സനി, ശംസുദ്ധീന്‍ കോളാര്‍ ബദിയടുക്ക.

ജനറല്‍ ബോഡി യോഗം അബൂബക്കര്‍ കാമില്‍ സഖാഫി ഉദ്ഘാടനം  ചെയ്തു, അബ്ബാസ് മിസ്ബാഹി റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അബ്ദുല്‍ അസീസ്  ചേരാല്‍ സ്വാഗതവും  അബ്ദുല്‍ ഖാദര്‍ മഞ്ഞംപാറ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: