Sunday, 6 January 2019

ധന്യ സ്മരണയില്‍ പ്രാര്‍ത്ഥനാ ദിനം

പുത്തിഗെ: ദീര്‍ഘകാലം സുന്നി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, സമസ്ത പ്രസിഡന്റും ജാമിഅ സഅദിയ്യയുടെ ശില്‍പിയുമായ നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അല്‍ മഖര്‍ സ്ഥാപകന്‍ ചിത്താരി കെ.പി.ഹംസ മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ എ.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഫാറൂഖ് കോളേജ്, കളന്‍തോട് അബ്ദുല്‍കരീം മുസ്ലിയാര്‍, നെല്ലിക്കൂത്ത് ഇസ്മായില്‍ മുസ്ലിയാര്‍, പടനിലം ഹുസൈന്‍ മുസ്ലിയാര്‍ എന്നിവരുടെ മേലില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആചരിച്ച പ്രാര്‍ത്ഥനാ ദിനമായ ഇന്ന് മുഹിമ്മാത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനാ മജ്‌ലിസിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. 

അബ്ദുല്‍ ഗഫൂര്‍ ബാഖവി മഞ്ചേരി, അബൂബക്കര്‍ കാമില്‍ സഖാഫി പാവുറടുക്ക, ജമാല്‍ സഖാറഫി മൊഗ്രാല്‍, അബ്ദുല്‍ കാദര്‍ സഖാഫി രിഫായി നഗര്‍, മൂസ സഖാഫി കളത്തൂര്‍, ശരീഫ് സഖാഫി, ഹംഷാദ് സഅദി, സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: