Thursday, 17 January 2019

സഹജീവികള്‍ക്കൊരു സാന്ത്വനവര്‍ഷം മാതൃകയായി

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ്ബിന്റെയും പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണ റാലിയും ഗൃഹസന്ദര്‍ശനവും വിദ്യാര്‍ഥികളില്‍ നവോന്മേഷം പകര്‍ന്നു.

പുത്തിഗെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ ഉദ്ഘാടനം ചെയ്തു. സീതാംഗോളി ടൗണില്‍ പാലിയേറ്റീവ് കെയര്‍ സന്ദേശറാലി സംഘടിപ്പിക്കുകയും ചെയ്തു. 

നന്മ പാലിയേറ്റീവ് കെയറിന്റെ സഹജീവികള്‍ക്കൊരു സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാസങ്ങളോളമായി നടന്നുവരുന്ന ഗൃഹസന്ദര്‍ശനവും പരിചരണവും നിര്‍ധനരോഗികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.

ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങള്‍ നാടിനും ഓരോ വിദ്യാര്‍ഥികള്‍ക്ക് മാതൃകാപരമെന്നും ഇത്തരം പ്രവര്‍ത്തനം സമൂഹത്തിന് ആവശ്യമാണെന്നും ഇതു പോലെയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളെയും സമൂഹം അംഗീകരിക്കേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി വൈ, വികസന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി, വെല്‍ഫെയര്‍ ചെയര്‍മാന്‍ ചെനിയ പാടി, വാര്‍ഡ് മെമ്പര്‍ നഫീസ, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുട്ടി, പാലിയേറ്റീവ് സിസ്റ്റര്‍ രത്‌ന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റസാഖ്, നന്മക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക്, നന്മ ക്ലബ് വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു..


SHARE THIS

Author:

0 التعليقات: