Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
എറുന്നകുളം: ഭിന്നശേഷിയുള്ളവരുടെ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റായി സലാം കാസര്‍കോടും, ജന സെക്രട്ടറിയായി നിസാം പൊന്നാനി മലപ്പുറം, ട്രഷറര്‍: നീശാ കൊല്ലം
എന്നിവരെ തെരഞ്ഞെടുത്തു. എറണക്കുളം കാക്കാനാടില്‍ നടന്ന യോഗത്തില്‍ ദേശിയ പുരസ്‌കാരം നേടിയ നാസര്‍ ചാലിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന തല യോഗത്തിലാണ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 

യോഗത്തില്‍ 2004 മുതല്‍ 2018 വരെ താത്ക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിയുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കുക, സഹകരണ സംഘങ്ങളില്‍ 2011 ലെ 3 % സംവരണം നടപ്പിലാക്കുക, പി ടി എസ് തസ്തികകളില്‍ 1996 മുതലുള്ള സംവരണം നടപ്പിലാക്കുക, 40% വെകല്യമുള്ള ഭിന്നശേഷിയുള്ളവരുടെ പെന്‍ഷന്‍ 3000 രൂപയായും, 80% വെകല്യമുള്ള ഭിന്നശേഷിയുള്ളവരുടെ പെന്‍ഷന്‍ 5000 രൂപയായും ഉയര്‍ത്തുക എന്നുള്ള അവശ്യങ്ങള്‍ സര്‍ക്കാറിന്റെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ തിരുമാനിച്ചു.

കമ്മിറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ഫൈസല്‍ നീലംബുര്‍ മലപ്പുറം, വത്സല ത്യഷുര്‍, സെക്രട്ടറിമാരായി നാസര്‍ കോഴിക്കോട് ചാലിയം, ശശി കാസര്‍കോട് എന്നിവരെ തെരഞ്ഞടുത്തു

Leave A Reply