Thursday, 10 January 2019

അഡ്വ. പി.വി.കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ഭാവന നിലയത്തിലെ പി.വി.കുഞ്ഞി കണ്ണന്‍ നായര്‍ എന്ന പി.വി.കെ.നായര്‍ (90) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം. അഞ്ച് ദിവസമായി അസുഖത്തേ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

60 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും വര്‍ഷം കാഞ്ഞങ്ങാട് ബാറിലും ജോലി ചെയ്തിരുന്നു. മുന്‍ മന്ത്രിയും അഭിഭാഷകനുമായിരുന്ന കെ.ചന്ദ്രശേഖരന്റെ കീഴില്‍ ജുനിയര്‍ അഭിഭാഷകനായാണ് തുടക്കം. ഇദ്ദേഹത്തോടൊപ്പം അഭിഭാഷകരായ പലരും ഇന്ന് ഹൈക്കോടതിയില്‍ അഭിഭാഷകരാണ്. പയ്യന്നൂര്‍ സ്വദേശിയാണ്. 60 വര്‍ഷമായി നെല്ലിക്കുന്ന് ബീച്ച് റോഡില്‍ കുടുംബസമേതം താമസിച്ചു വരികയാണ്. 

ഭാര്യ: സരളാദേവി പയ്യന്നൂര്‍ വടക്കന്‍മാറേ വീട് തറവാട് അംഗമാണ്. മക്കള്‍: അഡ്വ.വി.രാജീവ് (കാസര്‍കോട്). അഡ്വ.വി.സതീഷ് (കാഞ്ഞങ്ങാട്), വി.വിനോദ് കുമാര്‍ (മാനേജര്‍, കെ എച്ച് എന്‍ ആശുപത്രി ചെറുവത്തൂര്‍).വി.ബിന്ദു. മരുമക്കള്‍: അഡ്വ.പി.ജി അനൂപ് നാരായണന്‍ (കോഴിക്കോട്), ആശ കോഴിക്കോട്, അഡ്വ.രേഖ, സുധ, സഹോദരങ്ങള്‍: പി.വി.ബാലകൃഷ്ണന്‍ (എഞ്ചിനീയര്‍.ഷാര്‍ജ), പി.വി.ഗോപാലന്‍ (റിട്ട.. എഞ്ചിനീയര്‍, റെയില്‍വേ) പരേതരായ പി വി ഗോവിന്ദന്‍ കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍ പയ്യന്നൂര്‍ കോളേജ്), പി.വി.പത്മനാഭന്‍ (റിട്ട. പ്രിന്‍സിപ്പല്‍, പയ്യന്നൂര്‍ കോളേജ്) പാര്‍വതി, നാരായണി, പത്മാവതി, ലക്ഷമി കുട്ടി. സംസ്‌ക്കാര ംവെളളിയാഴ്ച കാസര്‍കോട്.



SHARE THIS

Author:

0 التعليقات: