Friday, 11 January 2019

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ജുമാമസ്ജിദിന് സമീപത്തെ പരേതനായ അബൂബക്കര്‍-ഫരീദ ദമ്പതികളുടെ മകള്‍ ആഇശത്ത് ഫസ്‌രീന (13) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടു മാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍കഴിഞ്ഞു വരികയായിരുന്നു.

മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മുട്ടം കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരി ആഇശത്ത് ഷഫ് റീന.


SHARE THIS

Author:

0 التعليقات: