Monday, 14 January 2019

കേരള മുസ്ലിം ജമാഅത്ത് ബേഡകം സോണ്‍ സെക്രട്ടറി കെ കെ അബ്ബാസിന്റെ പിതാവ് അബ്ദുല്ല കെ കെ നിര്യാതനായി

ബേഡകം: കേരള മുസ്ലിം ജമാഅത്ത് ബേഡകം സോണ്‍ സെക്രട്ടറി കെ കെ അബ്ബാസിന്റെ പിതാവ് അബ്ദുല്ല കെ കെ(96) നിര്യാതനായി. 

ഭാര്യ: മറിയമ്മ ഹജ്ജുമ്മ, മറ്റുമക്കള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് ഹാജി, കദീജ, നഫീസ, അലീമ, മരുമക്കള്‍: കദീജ, അബ്ദുറഹ്മാന്‍, ഹനീസ, അബ്ദുല്‍ ഖാദര്‍, ഹസന്‍, അബ്ദുല്ല, സഫീയ. 

മയ്യിത്ത് ചേടിക്കുണ്ട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി നേതൃത്വം നല്‍കി. 

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ സഖാഫി കളത്തൂര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഫത്താഹ് സഅദി, അസീസ് മിസ്ബാഹി, അബ്ദുല്‍ അസീസ് സൈനി, ജമാല്‍ സഖാഫി തുടങ്ങിയവര്‍ അനിശോചിച്ചു.

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: