Tuesday, 8 January 2019

ഉസ്താദ് അബൂബക്കര്‍ ഹാജിക്ക് നിറമിഴിയോടെ യാത്രാമൊഴി

ആദൂര്‍: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ഉസ്താദ് അല്‍ ഹാജ് ചെര്‍ത്തട്ടി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഹാജിയുടെ വഫാത്ത് വിവരം അറിഞ്ഞതോടെ കേരള- കര്‍ണാടകയില്‍ നിന്നും ആയിരങ്ങളായിരുന്നു ചിര്‍ത്തട്ടി ഉസ്താദിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്. 

പണ്ഡിതനും സ്വാത്തികനുമായിരുന്ന അബ്ദുല്‍ കാദര്‍ മുസ്ലിയാരുടെ മകനാണ് അബൂബക്കര്‍ ഹാജി. മൂന്നര വയസ്സ് പ്രായമായപ്പോള്‍ പിതാവ് ലോകത്തോട് വിട പറഞ്ഞതോടെ മാതാവിന്‍ ലാളനയിലായിരുന്നു അബൂബക്കര്‍ ഹാജി വളര്‍ന്നത്. പല സ്ഥലങ്ങളിലായി മത പഠനം പൂര്‍ത്തിയാക്കുകയും പിന്നീട് മുദരിസായി സേവനം അനുഷ്ടിക്കുകയും ചെയ്ത അദ്ധേഹം പ്രഗത്ഭ വാഗ്മിയായുരുന്നു. തളങ്കര മിലിക്ദീനാര്‍ പള്ളിയില്‍ ദര്‍സ്സ് നടത്തിയതിന് ശേഷം കാസര്‍കോട് കര്‍ണാടകയിലായി പല സ്ഥലങ്ങളിലും മുദരിസായി സേവമം ചെയ്തിട്ടുണ്ട്. 
അഞ്ച് വര്‍ഷക്കാലം ഹറമയിനില്‍ ഇബാദത്തുമായി കഴിഞ്ഞ അബൂബക്കര്‍ ഹാജി എല്ലാ റമളാനിലും മാലിക്ദീനാര്‍ പള്ളിയില്‍ ഇഹ്തിഖാഫ് ഇരിക്കല്‍ പതിവായിരുന്നു.

നീണ്ടകാലത്തെ വിശ്രമ ജീവിതം നയിച്ച അദ്ധേഹം ഇന്ന് ലോകത്തോട് വിട പറഞ്ഞു. വീടിനടുത്ത ചവര്‍ത്തടി മസ്ജിദിന് സമീപം കബറടക്കി. 

ഹാജിയുടെ നിര്യാണത്തില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, സ്വാലിഹ് സഅദി തളിപ്പറമ്പ്, സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ അസീസ് മുസ്ബായി,അബ്ദുല്‍ റസ്സാഖ് സഖാഫി പള്ളങ്കോട്,  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, തുടങ്ങിയവര്‍ അനുശോചിച്ചു.

SHARE THIS

Author:

0 التعليقات: