Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാര്‍ അക്രമത്തിനിരയായി ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബായാറിലെ അബ്ദുള്‍ കരീം മുസ്‌ള്യാരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് പി. ഡി.പി ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് മഞ്ചേശ്വരം മേഖലയില്‍ സംഘപരിവാര്‍ അക്രമികള്‍ നടത്തിയത്. 

ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്കുനേരേയും അരാധനാലയങ്ങള്‍ക്കുനേരേയും അക്രമങ്ങള്‍ ഉണ്ടായി. കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ അക്രമികളെ എത്തിച്ച് ആള്‍ക്കൂട്ട അക്രമം നടത്തി അതിര്‍ത്തി പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ ഉന്നത തല അന്വേഷണം വേണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം.ബഷീര്‍, ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടന്തല, സെക്രട്ടറി യൂനുസ് തളങ്കര, എം.കെ.ഇ അബ്ബാസ്, അബ്ദുള്‍ റഹ്മാന്‍ പുത്തിഗെ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.  

Leave A Reply