Friday, 11 January 2019

'ഐഡിയ ഒഫ് ഇന്ത്യ' സാംസ്‌കാരിക സമ്മേളനം; രാഹുല്‍ ഗാന്ധിക്ക് ദുബായില്‍ വന്‍ വരവേല്‍പ്പ്

ദുബായ്: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ വന്‍ വരവേല്‍പ്പ്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ് ഇന്ത്യ എന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് രാഹുല്‍ ഗാന്ധി. 

വ്യാഴാഴ്ച വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് സ്വീകരിക്കാനെത്തിയത്.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തില്‍ നിന്നെത്തിയ എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പൊതു പരപാടിക്കായുള്ള യാത്ര.


SHARE THIS

Author:

0 التعليقات: