Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ പ്രവാസലോകത്തോടൊപ്പം  കെ എം സി സിയും ഒരുങ്ങി കഴിഞ്ഞു. നിരന്തരം അസഹിഷ്ണുതകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരെ മതത്തിന്റെ പേരിലും ന്യൂനപക്ഷഭൂരിപക്ഷ ചേരിതിരിവിന്റെ പേരിലും പരസ്പരം ഭിന്നിപ്പിക്കുന്ന ഫാസിസഭരണത്തില്‍ പൊറുതിമുട്ടിയ ജനത്തിന്റെ പുതിയ പ്രതീക്ഷകളാണ് രാഹുല്‍ജി.

വന്‍ അഴിമതികളിലൂടെ രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നോട്ടുനിരോധനം പോലെയുള്ള മണ്ടന്‍ തീരുമാനങ്ങളിലൂടെ രാജ്യവളര്‍ച്ചയെ മുരടിപ്പിക്കുകയും നീതിന്യായ വ്യവസ്ഥകളേയും പരമോന്നത പീഢങ്ങളേപ്പോലും വിലയ്‌ക്കെടുക്കുകയും പാവപ്പെട്ട കര്‍ഷകരുടേയും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനവിഭാഗത്തെയും നിത്യദുരിതത്തിലേക്ക് തള്ളിവിടുകയും വംബന്‍ കോര്‍പ്പറേറ്റുകളുടെ കീശവീര്‍പ്പിക്കാന്‍ വേണ്ടിമാത്രം ഭരണം നടത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് കിരാത ഭരണത്തില്‍ നിന്നുള്ള മോചനമാണ് രാഹുലിലൂടെ മതേതര ഇന്ത്യ സ്വപ്നം കാണുന്നത്.

മതേതര ജനാധിപത്യ ഭരണം കാംക്ഷിക്കുന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ ആവിശ്യവും ആവേശവുമായി രാഹുല്‍ ഗാന്ധി എന്ന നേതാവ് വളര്‍ന്നു കഴിഞ്ഞത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നല്‍കിയ ഊര്‍ജ്ജവും ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ പ്രവാസികലെ കൂടി കാണാന്‍  രാഹുല്‍ ഗാന്ധി യു ഇ എ ഇ  പര്യടനം നടത്തുന്നത്.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍  ഇന്ത്യക്കാരായ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും.സംഗമത്തെ ചരിത്രം സംഭവമാകാന്‍ കെ എം സി സിയുടെ കേന്ദ്ര സംസ്ഥാന ജിലാ മണ്ഡലം പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഹൈടെക് പ്രചരണമുള്‍പ്പടെ വിവിധ പ്രചാരണ പരിവാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് യു എ  ഇ യുടെ  വിവിധ ഭാഗങ്ങളില്‍ നിന്ന്  സൗജന്യ ബസ് സര്‍വീസ് സംഘടക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ ഭാരവാഹികളുടെ  യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ സി എച് നൂറുദ്ദിന്‍ അധ്യക്ഷത വഹിച്ചു ജന.സെക്രട്ടറി സലാം കന്യപ്പാടി  സ്വാഗതം പറഞ്ഞു.   ട്രഷര്‍: ഹനീഫ് ടി ആര്‍ മേല്‍പറമ്പ് വൈസ് പ്രസിഡ്ന്റുമാരായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, ഇ.ബി.അഹമദ് ചെടേക്കാല്‍,എന്‍.സി.മുഹമ്മദ്,അബ്ദുല്‍ റഹമാന്‍ ബീച്ചാരക്കടവ്,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട് ,സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീല്‍,ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി,അബ്ബാസ് കളനാട്,ഫൈസല്‍ മുഹ്‌സിന്‍,അശ്രഫ് പാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply